തൃപ്രയാർ: ജില്ല റസ്ലിംഗ് ചാമ്പ്യൻഷിപ്പ് തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എൻ. സുചിന്ദ് അദ്ധ്യക്ഷനായി. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, റസ്‌ലിംഗ് അസോ. രക്ഷാധികാരി കെ. രാധാകൃഷ്ണൻ, ധനഞ്ജയൻ മച്ചിങ്ങൽ എന്നിവർ മുഖ്യാതിഥികളായി. എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി കൺവീനർ പി.കെ. പ്രസന്നൻ, എസ്.എൻ ട്രസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ ജയാബിനി ജി.എസ്.ബി, ഗ്രീഷ്മ സുഖിലേഷ്, സി.എസ്. മണികണ്ഠൻ, ബബിൽ നാഥ്, സുരേഷ് ഒറ്റാലി, സി.ഡി ജോഫി, സി.ജി അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ 15 ഓളം ക്ലബ്ബുകളിൽ നിന്നായി 400 ലധികം മത്സരാർത്ഥികൾ പങ്കെടുത്തു.