തൃശൂർ: പെട്രോൾ പമ്പുകളിലും, ഗ്യാസ് വിതരണ മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന് തൃശൂർ ഡിസ്ട്രിക്ട് പെട്രോളിയം പ്രൊഡക്ട്‌സ് സെയിൽസ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി.) തൃശൂർ ജില്ലാ പ്രവർത്തക യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രവർത്തക യോഗം എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. വി.എസ്. രമേഷ് അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. ശിവൻ, ടി.ആർ. ബാബുരാജ്, വി.എൻ. മുരളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. ശിവൻ (സെക്രട്ടറി), വി.എസ്. രമേഷ് (പ്രസിഡന്റ്), മുരളി. വി.എൻ. (ട്രഷറർ), കെ.വി. ഇന്ദുലാൽ (ജോ. സെക്രട്ടറി), സുരേന്ദ്രൻ (വൈസ് പ്രസിഡന്റ്).