മാള : മെറ്റൽ ഇളകിയും കുഴികൾ നിറഞ്ഞും അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് റോഡ് ശോചനീയാവസ്ഥയിൽ. സൈക്കിൾ അടക്കമുള്ള ഇരുചക്ര വാഹന യാത്രികരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നത് കൊണ്ട് കുഴിയറിയാതെ ടൂവീലർ യാത്രക്കാർ പലപ്പോഴും അപകടത്തിൽപെടും.
അഷ്ടമിച്ചിറ റോഡിൽ നിന്ന് കാട്ടിക്കരക്കുന്ന് റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് കൂടുതൽ കുഴികൾ. കാട്ടിക്കരക്കുന്ന് മസ്ജിദ് , കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, മൃഗാശുപത്രി കമ്മ്യൂണിറ്റി ഹാൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കുള്ള ആളുകൾ വന്നുപോകുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.