1

തൃശൂർ: സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപകരാകാൻ പ്ലസ് ടുക്കാർക്ക് അവസരം. ആർ.സി.ഐ അംഗീകാരമുള്ള സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ ഇൻ ഇന്റലക്ച്വൽ ആൻഡ് ഡെവലപ്പ്‌മെന്റൽ ഡിസെബിലിറ്റീസ് കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 25 വരെ നീട്ടി. രണ്ട് വർഷമാണ് കോഴ്‌സ് കാലയളവ്. കോഴ്‌സിന് 35 സീറ്റാണുള്ളത്. അൻപത് ശതമാനം മാർക്കോടെ പ്‌ളസ്ടു/ വി.എച്ച്.എസ്.ഇ/ അഥവാ തത്തുല്യ യോഗ്യതയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ആർ.സി.ഐ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിലുള്ള അപേക്ഷകൾ നിപ്മർ വെബ്‌സൈറ്റിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യാം.