വടക്കാഞ്ചേരി: ശക്തമായ മഴപെയ്താൽ അതീവ ജാഗ്രത വേണമെന്ന് ജിയോളജിസ്റ്റ് ഡോ:എ.കെ.മനോജ് കുമാർ അറിയിച്ചു. ഉരുൾപൊട്ടൽ ജാഗ്രത നിലനിൽക്കുന്ന മാരാത്ത് കുന്ന് അകമല മേഖലയിലെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് വടക്കാഞ്ചേരി നഗരസഭയിൽ നടന്ന യോഗത്തിലാണ് നിർദ്ദേശം. കഴിഞ്ഞദിവസം കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിന്റെ വിശദാംശങ്ങൾ നഗരസഭ അധികൃതരും ജിയോളജി വകുപ്പും ജനങ്ങളെ ബോധ്യപ്പെടുത്തി. ചെയർമാൻ പി. എൻ സുരേന്ദ്രൻ അദ്ധ്യക്ഷനായി. തഹസിൽദാർ എം.സി.അനുപമൻ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബിന്ദു മേനോൻ, സുസ്മി സണ്ണി, കെ.ലീന, തുളസി രാജൻ, പി.ആർ. ബാലകൃഷ്ണൻ, ഒ.ആർ ഷീല മോഹൻ, ബുഷ്ര റഷീദ്,സെക്രട്ടറി കെ.കെ. മനോജ് എന്നിവർ പങ്കെടുത്തു.