ചേർപ്പ് : ജന്മദിനത്തിൽ സൈക്കിൾ വാങ്ങാനായി കുടുക്കയിൽ സ്വരൂപിച്ച തുക വയനാട് ദുരിത ബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി രണ്ടാം ക്ലാസുകാരി മാതൃകയായി. ചേർപ്പ് പടിഞ്ഞാട്ടുമുറി ഗവ: ജെ.ബി.എസ് സ്‌കൂളിലെ വിദ്യാർത്ഥിനിയായ റോഷികാദാസാണ് ദുരിതാശ്വാസ നിധിയിലേക്ക് ആയിരം രൂപ നൽകിയത്. സ്‌കൂൾ പ്രധാന അദ്ധ്യാപിക ലതിക, പി.ടി.എ പ്രസിഡന്റ് സി.കെ.വിനോദ് എന്നിവർ തുക സ്വീകരിച്ചു. പടിഞ്ഞാട്ടുമുറി ഹരിദാസ് - റീത്ത ദമ്പതികളുടെ മകളായ റോഷിക പതിവുപോലെ ജന്മദിനത്തിൽ വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിലേക്ക് പച്ചക്കറികളും സംഭവനയായി നൽകി.