1

ഗുരുവായൂർ: വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകാൻ ഗുരുവായൂർ നഗരസഭാ കൗൺസിൽ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. നഗരസഭയുടെ തനതു ഫണ്ടിൽ നിന്നാണ് തുക നൽകുക. ഇതിനു പുറമെ കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ, കുടുംബശ്രീ അയൽക്കൂട്ടം എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. നഗരസഭയിലെ 38-ാം വാർഡ് കൗൺസിലർ നിഷി പുഷ്പരാജ് വ്യക്തിപരമായി 25000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. യോഗത്തിൽ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ്, കൗൺസിലർമാരായ കെ.പി. ഉദയൻ, മാഗി ആൽബർട്ട്, ബബിത മോഹൻ, വൈഷ്ണവ്, ശോഭ ഹരിനാരായണൻ തുടങ്ങിയവർ സംസാരിച്ചു.