തൃപ്രയാർ: ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ 104 പോയിന്റ് നേടി നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂൾ ക്ലബ്ബിന് ഓവറാൾ ചാമ്പ്യൻഷിപ്പ്. എരുമപ്പെട്ടി ബെരെറ്റ റസ്‌ലിംഗ് ക്ലബ് രണ്ടാം സ്ഥാനവും, ചാഴൂർ റസ്‌ലിംഗ് ക്ലബ് മൂന്നാം സ്ഥാനവും നേടി. മത്സര വിജയികൾ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ജില്ലയെ പ്രതിനിധീകരിക്കും. വിവിധ കാറ്റഗറികളിൽ മികച്ച കളിക്കാരായി 15 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗം ആദിഹിരൻ (ബുഡോ ക്ലബ് ), പെൺകുട്ടികളുടെ വിഭാഗം ഫൈസ അർഷാദ് (ബാരറ്റോ ക്ലബ്), 17 വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് ഷംഷാദ് (എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, നാട്ടിക) പെൺകുട്ടികളുടെ വിഭാഗത്തിൽ സഞ്ജന സാജൻ, 20 വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ആദിത്യൻ (എസ്.എൻ, നാട്ടിക), പെൺകുട്ടികളുടെ വിഭാഗത്തിൽ ഐശ്വര്യ പി.യു (ചാഴൂർ), 23 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ഭാഗത്തിൽ രാഹുൽ വി.ജി (ബെരെറ്റ), പെൺകുട്ടികളുടെ ഭാഗത്തിൽ സാനിയ (ചാഴൂർ) എന്നിവരെ തെരഞ്ഞെടുത്തു.
സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫികൾ പി.എൻ. സുചിന്ദ്, ജയാ ബിനി ജി.എസ്.ബി, സുരേഷ് ഒറ്റാലി, കെ.സി. ഷൈനൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ചടങ്ങിൽ ജോയ് മാത്യു അദ്ധ്യക്ഷനായി.