nccc

തൃശൂർ: 24 കേരള ബറ്റാലിയൻ എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ നേവൽ വിഭാഗത്തിലെ പരിശീലനത്തിനിടയിൽ മരണപ്പെട്ട ലെഫ്‌റ്റനന്റ് കമാൻഡർ വിപിൻ ദേവിന്റെ ഗുരുവായൂരിലുള്ള വീട്ടിലെത്തി കേഡറ്റുകൾ മാതാപിതാക്കളെ ആദരിച്ചു. 24 ബറ്റാലിയൻ മേജർ പി.ജെ.സ്റ്റൈജു ആദര സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.സി.സി ക്യാപ്‌റ്റൻ ശിവരാമകൃഷ്ണൻ അദ്ധ്യക്ഷനായി.

കേരള ബറ്റാലിയനിലെ സുബേദാർ കുസും കുമാർ, ഹവിൽദാർ ടി.ആർ.രജീഷ്, സീനിയർ അണ്ടർ ഓഫീസർ എം.ആർ.അമൽരാജ്, ജൂനിയർ അണ്ടർ ഓഫീസർമാരായ പി.എം.ശ്രുതി, ക്രിസ്റ്റോ ജോൺസൺ, എൻ.സി.സി കേഡറ്റുകളായ കെ.എ.അഭിനന്ദ് കൃഷ്ണ, ജിഷ്ണു മോഹൻ, എം.പി.വൈശാഖ് എന്നിവർ പ്രസംഗിച്ചു. കാർഗിൽ വിജയ മഹോത്സവത്തിന്റെ ഭാഗമായി ആദരസമ്മേളനം സംഘടിപ്പിക്കുമെന്ന് കമാൻഡിംഗ് ഓഫീസർ കേണൽ ആർ.എൽ.മനോജ്, അഡ്മിനിസ്‌ടേറ്റീവ് ഓഫീസർ ലഫ്റ്റനന്റ് കേണൽ ബ്രിജേഷ് എന്നിവർ അറിയിച്ചു.