c

ചേർപ്പ്: യൂത്ത്‌ കോൺഗ്രസ് ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്വിറ്റ് ഇന്ത്യ ദിനാചരണം മുൻ ജില്ലാ സെക്രട്ടറി എം. സുജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. സന്ദീപ് അദ്ധ്യക്ഷനായി. ചേർപ്പ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിദ്യ രമേഷ്, പഞ്ചായത്ത് അംഗം ധന്യ സുനിൽ, സി. അനിത, ഫൈസൽ പടിഞ്ഞാട്ടുമുറി, കെ.ആർ. മിഥുൻ, കെ. രാഹുൽ, രഞ്ജിത്ത് രാജ്, ഷാജി ആദം, അർജുൻ വിജയൻ, അനീഷ് ഊരകം, ഹരിദാസ് കുഴുപ്പുള്ളി, പി. ശ്രീനാഥ്, ബിബിൻ ചന്ദ്രൻ, മുരളിദാസ്, കെ.ആർ. രജീഷ് തുടങ്ങിയവർ പങ്കെടുത്തു.