തൃശൂർ: നവനീതം കൾച്ചറൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ നൃത്താദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി മൂന്ന് ദിവസത്തെ ഭരതനാട്യം ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഡോ.നിർമ്മല നാഗരാജാണ് ശിൽപ്പശാല നയിക്കുന്നത്. ആഗസ്റ്റ് 23, 24, 25 തിയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ തൃശൂർ ഭാരതീയ വിദ്യാഭവൻ സർവധർമ്മ മൈത്രി പ്രതിഷ്ഠാനിൽ നടക്കുന്ന ശിൽപ്പശാലയിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. കീർത്തനം രാഗം: ഹംസനന്ദി, ജതിസ്വരം രാഗം: കർണ്ണരഞ്ജിനി എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ് ശിൽപ്പശാല. ഓഡിയോ ലഭ്യമാണെന്ന് നവനീതം ഡയറക്ടർ ബൽരാജ് സോണി അറിയിച്ചു.