കൊടുങ്ങല്ലൂർ: യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണവും സ്ഥാപക ദിനവും ആചരിച്ചു. ഡി.സി.സി സെക്രട്ടറി കെ.എഫ്. ഡോമിനിക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി. എവിൻസിന്റോ അദ്ധ്യക്ഷത വഹിച്ചു. ഷുഹൈൽ, കെ.എം. സാദത്ത് , പി.എ. കരുണാകരൻ, സി.എ. റഷീദ്, പി.എ. മനാഫ്, നജീബ് പി മുഹമ്മദ്, എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനവും, ക്വിറ്റ് ഇന്ത്യ ദിനാചാരണവും ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.എസ് സാബു ഉദ്ഘാടനം ചെയ്തു. ജസീൽ അലങ്കാരത്ത് അദ്ധ്യക്ഷനായി. പി.യു. സുരേഷ് കുമാർ, നിഷാഫ് കുര്യാപ്പിള്ളി, കെ.പി. സുനിൽകുമാർ, ഡിൽഷൻ കൊട്ടേക്കാട്ട് എന്നിവർ സംസാരിച്ചു.