1

തൃശൂർ: ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഫൈൻ ആർട്‌സ് കോളജിലെ അദ്ധ്യാപകർക്കായി വിഷ്വൽ ആർട്ട് സിലബസ് ആൻഡ് പെഡഗോഗി എന്ന വിഷത്തിൽ ദേശീയ സിംപോസിയം സംഘടിപ്പിക്കും. മുളങ്കുന്നത്തുകാവ് കിലയിൽ ഇന്ന് രാവിലെ 10ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. കലാവിദ്യാഭ്യാസത്തിന്റെ പുതിയ രീതികളെക്കുറിച്ച് മനസിലാക്കാനും ലോക വീക്ഷണത്തോടെ അദ്ധ്യാപകർക്ക് അതിന്റെ ഭാഗമാകാനുമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. 68 കലാദ്ധ്യാപകർ പങ്കെടുക്കും. സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ, വിജയരാജമല്ലിക, ഡോ.കവിത ബാലകൃഷ്ണൻ, ലേഖ നാരായണൻ എന്നിവർ പ്രസംഗിക്കും. വഡോദര മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഇന്ദ്രപ്രമിത് റായ് മുഖ്യപ്രഭാഷണം നടത്തും. ബോസ് കൃഷ്ണമാചാരി, പ്രൊഫ.ധീരജ് കുമാർ, ഡോ.ശാരദാ നടരാജൻ, രാഖി പസ്വാനി എന്നിവർ പ്രബന്ധമവതരിപ്പിക്കും.