samastha

തൃശൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് റബിഅ് കാമ്പയിൻ നടത്താൻ സമസ്ത ജില്ലാ മുശാവറ യോഗം തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സെപ്തംബർ നാലിന് രാവിലെ 10ന് ജില്ലാ മദ്ഹുറസൽ കോൺഫറൻസോടെ കാമ്പയിന് തുടക്കം കുറിക്കും. തൃശൂർ എം.ഐ.സിയിൽ നടക്കുന്ന മദ്ഹുറസൂൽ കോൺഫറൻസിന്റെയും റബീഅ് കാമ്പയിനിന്റെയും ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികളായ അബ്ദുസലാം ബൈഖവി വടക്കേക്കാട്, അബൂബക്കർ ഫൈസി ചെങ്ങമനാട്, സിദ്ധിഖ് ഫൈസി മങ്കര, ഷെഹീർ ദേശമംഗലം, മുനവർ ഫൈറൂസ് ഹുദവി എന്നിവർ വാർത്താസമ്മേളത്തിൽ അറിയിച്ചു.