football

തൃശൂർ: കല്ലറയ്ക്കൽ ഫുട്ബാൾ അക്കാഡമിയുടെ കല്ലറയ്ക്കൽ ഫൗണ്ടേഷൻ കോച്ചിംഗ് എക്‌സലൻസ് അവാർഡ് പുരുഷവിഭാഗത്തിൽ എബിൻ റോസിനും വനിതാവിഭാഗത്തിൽ ഡോ.പി.വി.പ്രിയയ്ക്കും 25,000 രൂപയും മെമന്റോയുമാണ് അവാർഡ്. പെൺകുട്ടികളുടെ ഫുട്ബാൾ പരിശീലനത്തിൽ ശ്രദ്ധയൂന്നുന്ന തോമസ് കാട്ടൂക്കാരന് 11,111 രൂപയുടെ സ്‌പെഷൽ അവാർഡ് നൽകും. ബെസ്റ്റ് ഫുട്ബാൾ റിപ്പോർട്ടിംഗ് അവാർഡിന് ദീപിക സബ് എഡിറ്റർ സെബി മാളിയേക്കലിനെയും തെരഞ്ഞെടുത്തു. 11,111 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്. 10ന് വൈകിട്ട് നാലിന് തൃശൂർ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, പന്ന്യൻ രവീന്ദ്രൻ, വിക്ടർ മഞ്ഞില, സി.വി.പാപ്പച്ചൻ, എം.പി.സുരേന്ദ്രൻ, ഫാ.പി.ടി.ജോയ് എന്നിവർ പങ്കെടുക്കും.