ഇരിങ്ങാലക്കുട: സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപകരാകാൻ പ്ലസ് ടു കാർക്ക് അവസരം. ആർ.സി.ഐ അംഗീകാരമുള്ള സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ ഇൻ ഇന്റെ ലക്ച്വൽ ആൻഡ് ഡെവലപ്‌മെന്റൽ ഡിസെബിലിറ്റീസ് കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 25 വരെ നീട്ടി. രണ്ടു വർഷമാണ് കോഴ്‌സ് കാലയളവ്. കോഴ്‌സിന് 35 സീറ്റുകളാണുള്ളത്. 50% മാർക്കോടെ +2/ വി.എച്ച്.എസ്.ഇ/ അഥവാ തത്തുല്യയോഗ്യതയാണ് അടിസ്ഥാന യോഗ്യത. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ആർ.സി.ഐ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിലുള്ള അപേക്ഷകൾ നിപ്മർ വെബ്‌സൈറ്റിൽ നിന്നും നേരിട്ട് ഡൌൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക് 9288099584, 9895671014 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.