കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം ആല ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണം നടന്നു. കൊടുങ്ങല്ലൂർ യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സതീശൻ പെരിങ്ങോത്തറ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ഡിൽഷൻ കൊട്ടേക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെകട്ടറി കാത്തികേയൻ പുന്നത്തറ, എം.ആർ. ജയരാജൻ, പ്രേമരവീന്ദ്രൻ, ലത ശ്രീനിവാസൻ, ജിഷിത രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. സതീശൻ പെരിങ്ങോത്തറ (രക്ഷാധികാരി), കെ.സി. ജിനകുമാർ (ചെയർമാൻ), ശ്രീനിവാസൻ (വൈസ് ചെയർമാൻ), കാർത്തികേയൻ പുന്നത്തറ (കൺവീനർ), മോഹനൻ (ജോയിന്റ് കൺവീനർ) എന്നിവർ ഭാരവാഹികളായി അമ്പത്തിയൊന്നംഗ ആഘോഷക്കമ്മിറ്റിയെ തെരഞ്ഞെടുത്തു.