തൃശൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത കേരളം പ്രശ്‌നങ്ങളും സാദ്ധ്യതകളുമെന്ന വിഷയത്തിൽ കുട്ടികളുടെ പ്രൊജക്ട് അവതരണം ഉൾപ്പെടുത്തിയുള്ള ശുചിത്വോത്സവം ഇന്നും നാളെയുമായി തൃശൂർ മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. കുടുംബശ്രീ ബാലസഭ അംഗങ്ങളായ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കും തങ്ങളുടെ പ്രദേശത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രബന്ധം അവതരിപ്പിക്കാം. മികച്ച പ്രബന്ധം അവതരിപ്പിക്കുന്ന പത്ത് പേർക്ക് സംസ്ഥാന ശിൽപശാലയിൽ പങ്കെടുക്കാം. ഞായറാഴ്ച രണ്ടിന് നടത്തുന്ന സമാപന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുക്കും.