കൊടുങ്ങല്ലർ: തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ ഇല്ലംനിറ ക്ഷേത്രം മേൽശാന്തി സുരേഷ് ശ്രീനിവാസൻ എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്നു. ചടങ്ങിൽ തിരുവഞ്ചിക്കുളം ഗ്രൂപ്പ് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ, ദേവസ്വം ഓഫീസർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, ഭക്തർ തുടങ്ങിയവർ സംബന്ധിച്ചു. ആനാപ്പുഴ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിൽ ഇല്ലം നിറ നിറപുത്തരി ആഘോഷം നടന്നു. ക്ഷേത്രം മേൽശാന്തി യയാതിശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. പൂജിച്ച കതിരുകൾ ക്ഷേത്രം പ്രസിഡന്റ് പി.ബി. മുരളീ മോഹനൻ, സെക്രട്ടറി പി.കെ. വത്സൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.