തൃശൂർ: പ്രകൃതിക്ഷോഭത്തിൽ വീടുകൾക്കുണ്ടായ നാശനഷ്ടത്തിന് റിലീഫ് പോർട്ടൽ മുഖേന ധനസഹായം അനുവദിക്കും. വെള്ളക്കടലാസിൽ അപേക്ഷയെഴുതി വില്ലേജ് ഓഫീസർക്ക് നൽകണം. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടടക്കമുള്ള വിരവങ്ങളും ആധാർ കാർഡ്, മൊബെൽ നമ്പർ എന്നിവയും ഉൾപ്പെടുത്തണം. കൃഷി നാശത്തിന് എയിംസ് പോർട്ടൽ www.aims.kerala.gov.in മുഖാന്തിരം അപേക്ഷിക്കണം. വിവരങ്ങൾക്കൊപ്പം കൃഷിനാശത്തിന്റെ ഫോട്ടോയും കരമടച്ച രശീതും അപ് ലോഡ് ചെയ്യണം. ഓരോ വിളയ്ക്കും കൃഷി നാശത്തിനും ക്രോപ് ഇൻഷ്വറൻസ് അനുകൂല്യത്തിനും വ്യക്തിഗതമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം.ഉരുക്കൾക്കും നഷ്ടപരിഹാരമുണ്ട്. മൃഗാശുപത്രികളിൽ നിന്നുള്ള അപേക്ഷഫോറം, ഫോട്ടോ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഇതേ ആവശ്യത്തിന് മറ്റ് ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം മൃഗാശുപത്രികളിൽ സമർപ്പിക്കണം.