തൃശൂർ: കളക്ടറേറ്റിൽ രണ്ട് ദിവസങ്ങളിലായി നടന്ന വിവരാവകാശ കമ്മിഷൻ ഹിയറിംഗിൽ പരിഗണിച്ച 60 പരാതികളിൽ 52 എണ്ണം തീർപ്പാക്കി. എട്ടെണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വിവരവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപാണ് പരാതികൾ പരിഗണിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളായിരുന്നു കൂടുതൽ. പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, ദേവസ്വം, കെ.എസ്.ആർ.ടി.സി, കെ.എസ്.എഫ്.ഇ വകുപ്പുകളിലെ പരാതികളുമുണ്ടായിരുന്നു. വെബ്‌സൈറ്റുകളിൽ പരമാവധി വിവരങ്ങൾ വെളിപ്പെടുത്തണമെന്നും പരാതിക്കാർക്ക് യു.ആർ.എൽ ലിങ്ക് സഹിതം മറുപടി ലഭ്യമാക്കണമെന്നും കമ്മിഷണർ പറഞ്ഞു. അപേക്ഷകർക്ക് സമയബന്ധിതമായി വിവരങ്ങൾ നൽകണം. ലഭ്യമായ വിവരങ്ങൾ നൽകാൻ നൽകാൻ 30 ദിവസം വരെ കാത്തിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.