അന്നമനട: പഞ്ചായത്തിലെ അംഗൻവാടികളിലെ ഹെൽപ്പർ, വർക്കർ നിയമനങ്ങളിൽ അർഹതപ്പെട്ടവരെ ഒഴിവാക്കി, പിൻവാതിൽ നിയമനങ്ങൾ നടത്തിയെന്ന് ആരോപിച്ച് അന്നമനട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിനു മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. തിലകൻ അദ്ധ്യക്ഷനായി. പി.ഡി. ജോസ്, കെ.കെ. രവി നമ്പൂതിരി, ശോഭന ഗോകുൽനാഥ്, അഡ്വ. നിർമ്മൽ സി. പാത്താടൻ, എം.ബി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.