കയ്പമംഗലം: ചെന്ത്രാപ്പിന്നി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനാചരണവും നടത്തി. ചെന്ത്രാപ്പിന്നി മണ്ഡലം പ്രസിഡന്റ് വൈശാഖ് ജോഷി പതാക ഉയർത്തി. ഡി.സി.സി എക്‌സിക്യൂട്ടിവ് അംഗം സജയ് വയനപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.യു. ഉമറുൽ ഫാറൂക്ക് മുഖ്യാതിഥിയായി. ടി.എ. നാസർ, ടി.എസ്. ഷജിൽ, ലോഹിതാക്ഷൻ കൊല്ലാറ, എം.പി. ബിജു, ഹുസൈർ മമ്മസ്രായില്ലത്ത്, കെ.വി. ബിജു, സി.ബി. നാസർ, അനന്തകൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു. ടി.എ. സഹീർ സ്വാഗതവും ടി.ടി. മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.