ആളൂർ: വയനാടിന് ആളൂർ പഞ്ചായത്തിന്റെ കൈത്താങ്ങ്. ഭരണസമിതി നൽകിയ 10 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് കെ.ആർ.ജോജോ മന്ത്രി ഡോ.ആർ.ബിന്ദുവിന് കൈമാറി. ഗ്രാമിക സാംസ്‌കാരിക കേന്ദ്രത്തിലെ അംഗങ്ങൾ ഒരു ദിവസം കൊണ്ട് ശേഖരിച്ച 1.25 ലക്ഷത്തിന്റെ ചെക്ക് ഗ്രാമിക പ്രസിഡന്റ് പി.കെ.കിട്ടന് കൈമാറി. ആളൂർ പഞ്ചായത്ത് കല്ലേറ്റുംകരയിലെ തൃശൂർക്കാരൻ പരേതനായ ദേവസിക്കുട്ടി ഭാര്യ റോസിലിയുടെ വരുമാനത്തിൽ നിന്നും 3,500 രൂപ വയനാടിന് നൽകാനായി പ്രസിഡന്റിനെ ഏൽപ്പിച്ചു. പ്രസിഡന്റ് കെ.ആർ.ജോജോ 10,000 രൂപയും വാർഡ് മെമ്പർ മേരി ഐസക് വരുമാനത്തിൽ നിന്നും 20,000 രൂപയും മറ്റ് ഭരണസമിതി അംഗങ്ങൾ കഴിയാവുന്ന തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു.