kalyan-silks

തൃശൂർ: വിസ്മയങ്ങളുടെ ഓണക്കാഴ്ചയൊരുക്കി പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്‌സ് ആഘോഷത്തിനൊരുങ്ങുന്നു. ആഗസ്റ്റ് 3 മുതൽ സെപ്റ്റംബർ 14 വരെ നീണ്ട വലിയ സമ്മാന പദ്ധതിയിലൂടെ രണ്ട് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളുടെ കൈകളിലെത്തുന്നത്.
ഓണക്കോടിക്കൊപ്പം രണ്ട് കോടി എന്ന ഈ സമ്മാന പദ്ധതിക്ക് കല്യാൺ സിൽക്‌സിന്റെ കേരള, കർണ്ണാടക ഷോറൂമുകളിൽ തുടക്കമായി. ഈ സമ്മാന പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് നേടാനാകുന്നത് സമ്മാനങ്ങളുടെ വൻനിരയാണ്.

18 ഹുണ്ടായ് എക്‌സ്റ്റർ കാറുകൾ, 43 ഹീറോ ഡെസ്റ്റിനി സ്‌കൂട്ടറുകൾ, 43 ഗോദ്‌റേജ് എയർ കണ്ടീഷണറുകൾ, 43 സാംസംഗ് മൊബൈൽ ഫോണുകൾ, 43 ഹയർ ടിവികൾ, 43 ഹയർ ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ എന്നിവയാണ് സമ്മാനപദ്ധതിയെ സവിശേഷമാക്കുന്നത്. പുറമേ അഞ്ച് ലക്ഷം വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറും ഓണസമ്മാനമായി ഉപഭോക്താക്കൾക്ക് ലഭിക്കും.

കല്യാൺ സിൽക്‌സിൽ നിന്നും ഓരോ 2000 രൂപയുടെ പർച്ചേസിനൊപ്പവും അല്ലെങ്കിൽ കല്യാൺ ഹൈപ്പർമാർക്കറ്റിൽ നിന്നുള്ള ഓരോ 1000 രൂപയുടെ പർച്ചേസിനൊപ്പവും ഓരോ സമ്മാന കൂപ്പൺ നേടാം. ഈ കൂപ്പണിൽ നിന്നും നറുക്കെടുപ്പിലൂടെയാകും വിജയികളെ തിരഞ്ഞെടുക്കുക. ആഴ്ചതോറും കല്യാൺ സിൽക്‌സിന്റെ ഷോറൂമുകളിൽ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിലായിരിക്കും നറുക്കെടുപ്പ്.
സുതാര്യത ഉറപ്പ് വരുത്താൻ നറുക്കെടുപ്പിലൂടെ വിജയിക്കുന്നവരുടെ വിവരങ്ങൾ കല്യാൺ സിൽക്‌സിന്റെ എല്ലാ ഷോറൂമിലും പ്രദർശിപ്പിക്കും. കല്യാൺ സിൽക്‌സിന്റെ ഫേസ്ബുക്ക് പേജിൽ അടക്കം പ്രസിദ്ധപ്പെടുത്തും. സമ്മാനപദ്ധതിയുടെ പ്രത്യേകത സമ്മാനങ്ങളുടെ എണ്ണവും മൂല്യവുമാണെന്നും മാറുന്ന ജീവിതശൈലിക്ക് ഇണങ്ങുന്ന രീതിയിലുള്ള സമ്മാനങ്ങളാണ് ഉൾപ്പെടുത്തിയതെന്നും കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമൻ പറഞ്ഞു.