തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ജില്ലാ കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു. ദുരിതബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങാൻ മുഴുവൻ സംഘടനാ അംഗങ്ങളും തയ്യാറാകണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു. ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ജോസ്, ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ.എസ്. ജോർജ്, ട്രഷറർ ജോസ് കോട്ടപ്പറമ്പിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. ഹാരിഫാബി, എ. രാമചന്ദ്രൻ, കെ.എം. ശിവരാമൻ, എം. തുളസി, ജോയ് മണ്ടകത്ത്, കെ.കെ.കാർത്തികേയമേനാേൻ തുടങ്ങിയവർ പ്രസംഗിച്ചു.