symp

തൃശൂർ: കലാവിദ്യാഭ്യാസ രംഗത്ത് കേരള ലളിതകലാ അക്കാഡമി മുന്നോട്ടുവയ്ക്കുന്ന പുരോഗമനാത്മകവും സര്‍ഗാത്മകവുമായ ആശയങ്ങളാണ് പുതു വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്ക് പ്രേരണയും പ്രചോദനവുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു. കലാ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ വിശകലനം ചെയ്യുന്ന ദേശീയ സിമ്പോസിയം കിലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ അദ്ധ്യക്ഷനായി. കേരള ലളിതകലാ അക്കാഡമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, സാഹിത്യ അക്കാഡമി അംഗം വിജയരാജമല്ലിക, ഡോ. കവിത ബാലകൃഷ്ണന്‍ തുടങ്ങിയവർ പ്രസംഗിച്ചു.

വഡോദര മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറും എഴുത്തുകാരനുമായ ഇന്ദ്രപ്രമിത് റായ് മുഖ്യപ്രഭാഷണം നടത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സ്ഥാപകനും ചിത്രകാരനുമായ ബോസ് കൃഷ്ണമാചാരി, പ്രൊഫ. ധീരജ്കുമാര്‍, ഡോ. ശാരദാ നടരാജന്‍, രാഖി പസ്വാനി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 68 കലാദ്ധ്യാപകരാണ് പങ്കെടുക്കുന്നത്.