വലപ്പാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വലപ്പാട് യൂണിറ്റ് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് എം.വി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.കെ. ധർമ്മപാലൻ മുഖ്യാതിഥിയായി. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് പ്രൊഫസർ എം.വി. മധു നവാഗതരെ സ്വീകരിച്ചു. യൂണിറ്റ് സെക്രട്ടറി എൻ.ആർ. പ്രകാശൻ, ബ്ലോക്ക് സെക്രട്ടറി ബി.എൻ. ജയാനന്ദൻ, യൂണിറ്റ് രക്ഷാധികാരികളായ വി.ആർ.സി. ദാസ്, കെ.കെ. സെയ്തുമുഹമ്മദ്, ട്രഷറർ ഇ.ഡി. ആശാലത, എം.വി. മോഹനൻ, പി.എ. ജോസഫ്, പി.എ. മേരി എന്നിവർ സംസാരിച്ചു.