isac

തൃശൂർ: മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെല്ലാം ഒരുമിക്കണമെന്ന് മുൻ മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. സെക്യുലർ ഫോറം തൃശൂർ സംഘടിപ്പിച്ച സെമിനാറിൽ, 'സെക്യുലർ സ്റ്റേറ്റ് : ജനാധിപത്യവിചാരങ്ങൾ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെക്യുലർ ഫോറം ചെയർമാൻ ഇ.ഡി.ഡേവിസ് രചിച്ച 'ഇ.എം.എസും സെക്യുലറിസവും' എന്ന പുസ്തകം കെ.ആർ.വിജയയ്ക്ക് നൽകി അദ്ദേഹം പ്രകാശിപ്പിച്ചു. മുൻ മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ അദ്ധ്യക്ഷനായി. സെക്യുലർ ടി ഷർട്ട് ലോഞ്ചിംഗ് മുൻ വനിതാ കമ്മിഷൻ അംഗവും ഇ.എം.എസിന്റെ മകളുമായ ഇ.എം.രാധ, സൊലേസ് സെക്രട്ടറി ഷീബാ അമീറിന് നൽകി നിർവഹിച്ചു. പി.എസ്.ഇക്ബാൽ, സി.വിമല, ടി.സത്യനാരായണൻ, ഇ.ഡി.ഡേവീസ് എന്നിവർ പ്രസംഗിച്ചു.ഞെരളത്ത് ഹരിഗോവിന്ദന്റെ ഗാനാലാപനവും പി.ഡി.പൗലോസിന്റെ 'കരിവീട്ടി' നാടകത്തിന്റെ ഏകാംഗാവതരണവും നടന്നു.