തൃശൂർ: സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റിന്റെ രാമായണ ഫെസ്റ്റിന്റെ ഭാഗമായുള്ള പുരസ്‌കാരം ഇന്ന് സമ്മാനിക്കും. വാല്മീകി പുരസ്‌കാരം പിന്നണിഗായിക കെ.എസ്.ചിത്രയും രാമസംഗീതശ്രീ പുരസ്‌കാരം കർണാടക സംഗീതജ്ഞ ഡോ.എൻ.ജെ.നന്ദിനിയും രാമായണപുരസ്‌കാരം സംഗീതസംവിധായകൻ ഔസേപ്പച്ചനും ഏറ്റുവാങ്ങും. രാവിലെ ഒമ്പതിന് റീജ്യണൽ തിയേറ്ററിൽ രാമായണഫെസ്റ്റിന് തുടക്കംകുറിക്കും. രാത്രി ഒമ്പത് വരെയാണ് ഫെസ്റ്റ്. രാവിലെ രാമായണ പാരായണമത്സരം, ക്വിസ് മത്സരം, ശബരീസത്കാരം, തിരുവാതിരക്കളി എന്നിവ നടക്കും. തുടർന്ന് നർമസദ്യ, രാമശരം സംവാദം, നാലിന് രാമായണം ഫാഷൻ ഷോ, സംഘനൃത്തം. അഞ്ചിന് സാംസ്‌കാരിക സമ്മേളനവും പുരസ്‌കാര സമർപ്പണവും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. തുടർന്ന് ചിത്രാഞ്ജലി ഗാനമേളയും നടക്കും.