വല്ലച്ചിറ: വല്ലച്ചിറ പഞ്ചായത്തിലെ ഇളംകുന്ന് (പല്ലിശ്ശേരി കുന്ന്) സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇളംകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കുന്നിന്റെ മുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കുന്നിലെ മണ്ണ് ഖനനം അവസാനിപ്പിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വല്ലച്ചിറ പഞ്ചായത്ത് അധികൃതരോടും സംസ്ഥാന സർക്കാരിനോടും സമരസമിതി ആവശ്യപ്പെട്ടു. പ്രതിഷേധ റാലിയും ധർണയും നാടക സംവിധായകൻ ശശിധരൻ നടുവിൽ ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയർമാൻ സെബി പിടിയത്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, മുൻ പ്രസിഡന്റുമാരായ പി. ചന്ദ്രൻ, കെ. രവീന്ദ്രനാഥ്, കെ.എസ്. തങ്കപ്പൻ, രാമചന്ദ്രൻ ആറാട്ടുപുഴ, ശ്രീജിത്ത് മൂത്തേടത്ത്, കണ്ണൻ അപ്പോഴത്ത്, സുഭീഷ്, എൻ.ടി. സജീവൻ, എൻ.എൻ. വിജയൻ, വിശ്വൻ ചക്കോത്ത്, നിഷ ദിനേശ്, സരിത വിശ്വൻ, രതീദേവി, ജയകൃഷ്ണൻ, വിൻസൻ പുത്തൻപുര, വിനോദ് ചിറയിൻമേൽ വേലപ്പൻ മാലിപ്പറമ്പിൽ, നിധിൻ മാക്കോത്ത്, ഷൈൻ പിടിയത്ത്, രാജേന്ദ്രൻ മാലിപ്പറമ്പിൽ, ജോർജ് മേച്ചേരിപ്പിടി എന്നിവർ പ്രസംഗിച്ചു.