abhilash

തൃശൂർ: നാടകകൃത്ത് വയലാ വാസുദേവൻ പിള്ളയുടെ പതിമൂന്നാമത് ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി വയലാ സ്മൃതി സംഘടിപ്പിക്കും. ഡോ.വയലാ വാസുദേവൻ പിള്ള ട്രസ്റ്റ് നൽകുന്ന വയലാ വാസുദേവൻ പിള്ള സ്മാരക പുരസ്‌കാരം സംവിധായകൻ ഡോ.അഭിലാഷ് പിള്ളയ്ക്ക് സമ്മാനിക്കും. 25,000 രൂപയുടേതാണ് പുരസ്‌കാരം. 29ന് അഞ്ചിന് സാഹിത്യ അക്കാഡമി ഹാളിൽ എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. നിലവിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ സ്‌കൂൾ ഒഫ് ഡ്രാമയുടെ ഡയറക്ടറാണ് അഭിലാഷ് പിള്ള. അലക്‌സാണ്ടർ സാം, പ്രൊഫ.പി.എൻ.പ്രകാശ്, വത്സലാ വാസുദേവൻ പിള്ള തുടങ്ങിയവർ പങ്കെടുക്കുമെന്ന് വി.എസ്.ഗിരീശൻ, ഡോ.മഞ്ജുശ്രീ, ഡോ.ശ്രീജിത്ത് രമണൻ എന്നിവർ അറിയിച്ചു.