തൃപ്രയാർ: ജില്ലാ ഈഴവസഭയുടെ വിദ്യാഭ്യാസ പുരസ്‌കാരവും ചികിത്സ സഹായ വിതരണവും ഓഗസ്റ്റ് 18ന് ഞായറാഴ്ച വൈകീട്ട് 3.30ന് നാട്ടിക സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. കേരളവർമ്മ കോളേജ് മുൻ പ്രിൻസിപ്പൽ എം.വി. മധു സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ പുരസ്‌കാര വിതരണം ആവണങ്ങാട്ട് കളരി അഡ്വ. എ.യു. രഘുരാമ പണിക്കർ നിർവഹിക്കും.