മതിലകം: ബ്ലോക്ക് പഞ്ചായത്തിലെ ആറ് തീരദേശ മെമ്പർമാരുടെ നേതൃത്വത്തിൽ ഏഴ് പഞ്ചായത്തുകളുടെ കടൽതീരം ശുചീകരിക്കുന്ന തനത് പദ്ധതി വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ യോഗം ഉദ്ഘാടനം ചെയ്തു. കടൽത്തീരം ശുചീകരിക്കുകയും ചവറ്റുകുട്ടകൾ സ്ഥാപിക്കുകയും ചെയ്തശേഷം വിവിധഘട്ടങ്ങളിലായി ഏഴ് പഞ്ചായത്തുകളിലെയും കടലോരം സൗന്ദര്യവത്കരിക്കാനുള്ള തുടർപദ്ധതികളും ആസൂത്രണം ചെയ്തത് നടപ്പിലാക്കും.

ഹരിത കേരളം മിഷൻ, നാഷണൽ സർവീസ് സ്‌കീം കൊടുങ്ങല്ലൂർ ക്ലസ്റ്റർ, തൃശൂർ ഡിസ്ട്രിക്ട് ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി, പഞ്ചായത്ത് ഭരണസമിതികൾ, കുടുംബശ്രീ, തൊഴിലുറപ്പ്, സാംസ്‌കാരിക സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഉറച്ച പിന്തുണയോടും വിപുലമായ ജനപങ്കാളിത്തത്തോടെയും ആഗസ്റ്റ് 17ന് ആരംഭിച്ച് ഒക്ടോബർ രണ്ടിന് ശുചീകരണ പദ്ധതി പൂർത്തിയാക്കുമെന്ന് സംഘാടകർ അറിയിച്ചു.