കൊടുങ്ങല്ലൂർ: 2009-ാം നമ്പർ ലോകമലേശ്വരം ശാഖയുടെ കിഴക്ക് വടക്കൻ മേഖലാ ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണയോഗം പീതാംബരൻ കളപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജാതിവിവേചനവും മേധാവിത്വവും അവസാനിപ്പിക്കാൻ ജാതിമേധാവിത്വത്തിന്റെ മരണമണി മുഴക്കിയ ഇന്ത്യക്കാകെ പ്രകാശം പടർത്തിയ ഗുരുവിന്റെ കൃതികളിൽ ഏറ്റവും ശ്രദ്ധേയമായ ജാതിലക്ഷണവും ജാതി നിർണയവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മാതൃക കാണിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

സുനിൽ ദാസ്‌കോവിൽ പറമ്പിൽ ചെയർമാനും, വിനേഷ് കൈമാപ്പറമ്പിൽ വൈസ് ചെയർമാനും, അനിത സുമിത്രൻ കൺവീനറും, ലിൽസി, ദിനരാജൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. പതാകദിനമായ ചിങ്ങം ഒന്നിന് എല്ലാ വീടുകളിലും പതാക ഉയർത്താനും ജയന്തി ആഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. ശാഖാ സെക്രട്ടറി എൻ.ബി. അജിതൻ, ശാഖാ പ്രസിഡന്റ് ഗിരീഷ് ശാന്തി എന്നിവർ സംസാരിച്ചു. മുരളീധരൻ സി.ജി. സ്വാഗതവും കമ്മിറ്റി ചെയർമാർ സുനിൽ ദാസ്‌ നന്ദിയും പറഞ്ഞു.