പറപ്പൂർ : കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാമ്പ് പറപ്പൂരിലെ പകൽ വീട്ടിൽ നടന്നു. അരാകുളത്തിൽ ഉണ്ണീരി ശങ്കപ്പയുടെ സ്മരണാർത്ഥം സൗജന്യമായി നടത്തിയ ക്യാമ്പ് സാവിത്രി ശങ്കപ്പ ഉദ്ഘാടനം ചെയ്തു. എ.കെ.അറുമുഖൻ അദ്ധ്യക്ഷത വഹിച്ചു. സാന്റി മാസ്റ്റർ, കോർഡിനേറ്റർ സി.ഡി.ജോസൺ, തോളൂർ പഞ്ചായത്തംഗം ശ്രീകല കുഞ്ഞുണ്ണി, ഡോ.സജിനി തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ 210 പേർ പങ്കെടുത്തു. 121 പേർക്ക് ശസ്ത്രക്രിയ നടത്തും. നിർദ്ധനരായ ഭിന്നശേഷിക്കാർക്ക് സൗജന്യ ഫിസിയോ തെറാപ്പി സേവനവും, നിർദ്ധനരായ അത്യാസന്ന രോഗികൾക്ക് കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ സൗജന്യ സേവനവും ആരംഭിക്കുമെന്നും കാരുണ്യ ഭാരവാഹികൾ അറിയിച്ചു.