ഗുരുവായൂർ: എസ്.എഫ്.ഐ ജില്ലാ സമ്മേളനം 13, 14 ദിവസങ്ങളിൽ ഗുരുവായൂരിൽ നടക്കും. 13 ന് രാവിലെ 10ന് ഗുരുവായൂർ ടൗൺഹാളിൽ ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 325 പ്രതിനിധികളും 65 എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവർ പങ്കെടുക്കും. ആദ്യകാല എസ്.എഫ്.ഐ, കെ.എസ്.എഫ് പ്രവർത്തകരുടെയും സംഗമം ഇന്ന് വൈകീട്ട് 4ന് ഗുരുവായൂർ ലൈബ്രറി ഹാളിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ഭാരവാഹികളായ കെ.വി.അബ്ദുൾഖാദർ, എം.കൃഷ്ണദാസ്, ടി.ടി.ശിവദാസ്, ജിഷ്ണു സത്യൻ തുടങ്ങിയവർ പങ്കെടുത്തു.