മുരിങ്ങൂർ: ചീനിക്കൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ചണ്ഡിക ഹോമത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം സാമവേദ ആചാര്യൻ ശിവകരൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രം സ്ഥപതി മധു ആചാരി ചണ്ഡിക ഹോമത്തെക്കുറിച്ച് സംസാരിച്ചു. പഞ്ചായത്തംഗം കെ.കെ. പരമേശ്വരൻ, ക്ഷേത്രം പ്രസിഡന്റ് കെ.എൻ.വിശാലാക്ഷൻ, സെക്രട്ടറി ഗോപി കണ്ടരുമടത്തിൽ, ഖജാൻജി സെൽവൻ പണിക്കശ്ശേരി, ക്ഷേത്രം മേൽശാന്തി വിഷ്ണു ശാന്തി, ധർമ്മജൻ പെരിങ്ങാത്ര,എ.ഡി.സജി, മിഥുൻ രാജ്, സതീശൻ പൊട്ടത്ത്, ശ്രീധരൻ പൊക്കാഞ്ചേരി, ഉണ്ണിക്കുട്ടൻ ചിറ്റേത്ത്, പരമേശ്വരൻ എടത്താടൻ , പി.പി.സുബ്രഹ്മണ്യൻ, സിന്ധു സംഗീത്, ബിന്ദു ജിതേഷ് എന്നിവർ സംസാരിച്ചു.