health-centre

കൊരട്ടി: മികച്ച സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന കായകൽപ്പ പുരസ്‌കാരത്തിൽ കൊരട്ടി പഞ്ചായത്തിന് മികച്ച നേട്ടം.
മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ജില്ലയിലെ മൂന്നാം സ്ഥാനം നാലുകെട്ട് എഫ്.എച്ച്.സിയും, ഗ്രാമീണ മേഖലയിലെ മികച്ച കുടുംബാരോഗ്യ ഉപകേന്ദ്രത്തിനുള്ള പുരസ്‌കാരം കട്ടപ്പുറം കുടുബാരോഗ്യ ഉപകേന്ദ്രവും നേടി. 50,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് പുരസ്‌കാരം. മന്ത്രി വീണ ജോർജ്ജാണ് അവാർഡ് പ്രഖ്യാപിച്ചത്. കൊരട്ടി പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കായകൽപ് പുരസ്‌കാരം കിട്ടുന്നത്. ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം, ലാബ് സൗകര്യം, സേവനങ്ങളുടെ ഡിജിറ്റൽവത്കരണം, അടിസ്ഥാന സൗകര്യം എന്നിവ വിലയിരുത്തിയാണ് കായകൽപ്പ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.