ചേറ്റുവ : ഏങ്ങണ്ടിയൂർ ലയൺസ് ക്ലബ്ബിന്റെയും ഫീനിക്‌സ് മെഡിസിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ, പ്രമേഹരോഗ നിർണ്ണയം, ഫാറ്റ് മോണിറ്ററിംഗ് ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ഇ.കെ.രാമചന്ദ്രൻ, മോഹൻദാസ്, എൻ.എസ്.രവി, എൻ.എസ്.ശ്രീനിവാസൻ, ശിവദാസ്, കണ്ണൻ എന്നിവർ പങ്കെടുത്തു. അഹല്യ ഹോസ്പിറ്റലിലെ ഡോക്ടർമാരും സ്റ്റാഫും പങ്കെടുത്തു. അഡ്മിനിസ്‌ട്രേറ്റർ കെ.അഭിലാഷ്, പി.ആർ.ഒ റോസ്മി പോൾ, ലെനമോൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.