തളിക്കുളം: പ്രകൃതിക്ക് താങ്ങാനാകുന്നതിൽ കൂടുതൽ ഭാരം ഭൂമിക്ക് കൊടുത്തതിന്റെ ആഘാതമാണ് നാം ഇന്ന് അനുഭവിക്കുന്നതെന്ന് കെ.കെ. രമ എം.എൽ.എ. തളിക്കുളത്ത് ഹ്യൂമൻ കെയർ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികവും കിടപ്പുരോഗികൾക്ക് സഹായ ഉപകരണങ്ങളുടെ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രകൃതിയെ അറിയാതെ നിർമ്മിതികൾ കെട്ടിപ്പൊക്കുമ്പോൾ ദുരന്തങ്ങൾക്ക് വഴിവയ്ക്കുന്നു. മുൻവർഷങ്ങളിൽ ദുരന്തങ്ങൾ ഉണ്ടായപ്പോൾ പാഠം പഠിച്ചില്ലെന്നും രമ പറഞ്ഞു. ഹ്യൂമൻ കെയർ പ്രസിഡന്റ് നീന സുഭാഷ് അദ്ധ്യക്ഷയായി. തളിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എൽ. സന്തോഷ്, പഞ്ചായത്ത് അം വിനയം പ്രസാദ്, സി.ആർ. മുരളി, കെ.എസ്. ബിനോജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: നീന സുഭാഷ് (പ്രസിഡന്റ്), എ.ജി. സുരേഷ് (സെക്രട്ടറി), പി.ബി. രഘുനാഥൻ (ട്രഷറർ).
കാപ്
തളിക്കുളത്ത് ഹ്യൂമൻ കെയർ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.