1

തൃശൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും ഭാരതീയ അഭിഭാഷക പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രാമായണവും ഭാരതീയ ന്യായ സൻഹിതയും വിചാരസദസ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. നീരാഞ്ജലി ഹാളിൽ 15ന് വൈകീട്ട് 3.30ന് നടക്കുന്ന വിചാര സദസ് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബി.എം.എസ് മുൻ ദേശീയ പ്രസിഡന്റ് അഡ്വ. സജി നാരായണൻ, അഭിഭാഷക പരിഷത്ത് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ആർ. രാജേന്ദ്രൻ, വി.കെ. വിശ്വനാഥൻ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ഡോ. എം.വി. നടേശൻ, ജില്ലാ പ്രസിഡന്റ് കെ. സതീശ്ചന്ദ്രൻ, രാമായണ മാസാചരണ സമിതി ചെയർമാൻ എ.പി. നാരായണൻകുട്ടി, ജില്ലാ സെക്രട്ടറി രമേഷ് വാര്യർ എന്നിവർ പങ്കൈടുത്തു.