തൃശൂർ: കലാമണ്ഡലം പത്മിനിക്ക് ഗുരുദക്ഷിണയായി ശിഷ്യരുടെ ആദരവും ഡോക്യുമെന്ററി പ്രകാശനവും. മുൻ പ്രിൻസിപ്പൽ കൂടിയായ കലാമണ്ഡലം പത്മിനിയുടെ 74-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ഡോക്യുമെന്ററി പ്രകാശനം. 14ന് രാവിലെ പത്തിന് കൂത്തമ്പലത്തിൽ പൂർവ വിദ്യാർത്ഥി സംഗമം നടക്കും. ഉച്ചയ്ക്ക് മൂന്നു മുതൽ പത്മിനിയും ശിഷ്യരും അവതരിപ്പിക്കുന്ന നൃത്താർച്ചന നടക്കും. നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വൈസ് ചാൻസലർ ഡോ. ബി. അനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ അദ്ധ്യക്ഷനാകും. ചടങ്ങിൽ കലാമണ്ഡലം പത്മിനിയെ ശിഷ്യർ ആദരിക്കും. കലാമണ്ഡലം ചന്ദ്രിക ഭദ്രദീപം തെളിക്കും. ആറിന് 'നടനം പത്മിനി' ഡോക്യുമെന്ററി പ്രകാശനവും നടക്കും. വാർത്താസമ്മേളനത്തിൽ കലാമണ്ഡലം സുശീല, ഹുസ്‌നഭാനു, ഭാഗ്യേശ്വരി, സുശീല, സരോജിനി, അംബിക എന്നിവർ പങ്കെടുത്തു.