1

തൃശൂർ: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അയൽപക്കക്കാർ നിരന്തരം ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി മാടക്കത്തറ സ്വദേശിനി ന്യൂനപക്ഷ കമ്മിഷനിൽ പരാതിയുമായെത്തി. പൊലീസിന്റെ നീതി നിഷേധത്തിനെതിരെ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു. പഞ്ചായത്തിൽ നിന്നും കെട്ടിടനമ്പർ ലഭിക്കുന്നില്ലെന്ന പാടൂർ സ്വദേശിയുടെ പരാതിയിൽ കെട്ടിടം തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയില്ലാതെ സ്ഥിരം നമ്പർ അനുവദിക്കാനാകില്ലെന്ന് വെങ്കിടങ്ങ് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് കമ്മിഷൻ താത്കാലിക നമ്പർ നൽകി നികുതി ഈടാക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു. കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിച്ചു.