തൃശൂർ: ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ മികവുകൾക്ക് അമല കൈവരിച്ച ദേശീയ അംഗീകാരങ്ങൾ നാടിനു സമർപ്പിക്കുന്ന അമല ക്വാളിറ്റി ഡേ ആഘോഷം ഇന്നു നടക്കുമെന്ന് അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ. അമല ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ദേവമാത പ്രൊവിൻഷ്യാൾ റവ. ഡോ. ജോസ് നന്തിക്കര അദ്ധ്യക്ഷനാകും.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, കേരള യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുക്കും. അമല മെഡിക്കൽ കോളേജ്, അമല നഴ്‌സിംഗ് കോളേജ്, അമല ലബോറട്ടറി സർവീസസ്, അമല ബ്ലഡ് സെന്റർ ആൻഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ്, അമല ആയുർവേദ ആശുപത്രി എന്നിവയ്ക്കു നാക്, എൻ.എ.ബി.എച്ച്, ക്യു.എ.എസ് തുടങ്ങി ദേശീയതലത്തിലടക്കമുള്ള എട്ടു ഗുണനിലവാര സർട്ടിഫിക്കറ്റുകളും അംഗീകാരങ്ങളുമാണ് ലഭിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, എക്‌സ്റ്റേണൽ അഫയേഴ്‌സ് ജനറൽ മാനേജർ ബോർജിയോ ലൂയിസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സൈജു എടക്കളത്തൂർ, പി.ആർ.ഒ ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.