പാറളം : ബി.കെ.എം.യു പാറളം പഞ്ചായത്ത് കമ്മിറ്റിയും, വാസ ജെ.എൽ.ജി ഗ്രൂപ്പും ആസൂത്രണം ചെയ്ത ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ പ്രവൃത്തികൾ പരിശോധിച്ച് വിലയിരുത്താൻ സി.സി.മുകുന്ദൻ എം.എൽ.എ പള്ളിപ്പുറത്തെ കൃഷിയിടം സന്ദർശിച്ചു. നേതാക്കളായ സുബിത സുഭാഷ്, പി.ഒ.സൈമൺ, വനജ പൂവത്തിങ്കൽ, പി.ബി.ഷാജൻ, ഹരീഷ് തേലപുറത്ത്, എ.സി.അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ പ്രവൃത്തി പരിശോധിക്കാൻ സി.സി.മുകുന്ദൻ എം.എൽ.എ പാറളം പള്ളിപ്പുറത്തെ കൃഷിയിടം സന്ദർശിക്കുന്നു