ksspu

തളിക്കുളം: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തളിക്കുളം യൂണിറ്റ് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ഇ.വി.ദശരഥൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ആർ.ഉന്മേഷ് അദ്ധ്യക്ഷനായി. കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റിയംഗം കെ.കെ.ധർമ്മപാലൻ നവാഗതരെ സ്വീകരിച്ചു. കെ.എസ്.എസ്.പി.യു തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.എം.വി.മധു, ബി.എൻ.ജയാനന്ദൻ, എം.വി.ജയപ്രകാശൻ, ടി.വി.വേണുഗോപാലൻ, ടി.ആർ.കേശവൻ, വി.ജി.പ്രസന്നകുമാരി, കെ.എസ്.ലതിക എന്നിവർ സംസാരിച്ചു.

കെ.എസ്.എസ്.പി.യു തളിക്കുളം യൂണിറ്റ് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ഇ.വി.ദശരഥൻ ഉദ്ഘാടനം ചെയ്യുന്നു.