വലപ്പാട്: ജില്ലാ ടി.ബി സെന്ററിലേക്ക് വാഹനം നൽകി മണപ്പുറം ഫൗണ്ടേഷൻ. ആറര ലക്ഷം രൂപയുടെ ഇക്കോ വാഹനമാണ് നൽകിയത്. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ, ടി.ബി. ഓഫീസർ ഡോ. അജയരാജന് താക്കോൽ കൈമാറി. മണപ്പുറം ഫിനാൻസ് എക്‌സിക്യൂട്ടിവ് ഓഫീസർ ഡോ. സുമിത നന്ദൻ, സി.ഇ.ഒ ജോർജ് ഡി. ദാസ്, ജനറൽ മാനേജർ ജോർജ് മൊറേലി, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. പി. സജീവ്കുമാർ, തഹസിൽദാർ ടി.പി. കിഷോർ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ എന്നിവർ സംബന്ധിച്ചു.