road
.

തൃശൂർ: തൃശൂർ - കുറ്റിപ്പുറം റോഡിൽ 59.64 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച അറ്റകുറ്റ പ്രവൃത്തികൾ പുരോഗമിക്കുന്നു. കളക്ടർ അർജുൻ പാണ്ഡ്യൻ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ചു. നിലവിൽ റോഡ് പൂർണമായും തകർന്ന ഭാഗങ്ങളിൽ ജി.എസ്.ബി വിരിച്ച് നിരപ്പാക്കുന്ന പ്രവൃത്തി നടത്തിയിട്ടുണ്ട്. മഴ മാറിനിൽക്കുന്ന സമയങ്ങളിൽ മെറ്റ. ഉപയോഗിച്ച് കുഴിയടയ്ക്കലും ടാറിംഗും നടക്കുന്നുണ്ട്. ഒരാഴ്ചകകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശിച്ചു. തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കാൻ 206.87 കോടി രൂപയുടെ ബാലൻസ് വർക്ക് എസ്റ്റിമേറ്റ് സാങ്കേതികാനുമതിക്ക് സമർപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31 ഓടെ ടെൻഡർ ചെയ്യാനാകുമെന്ന് കെ.എസ്.ടി.പി അധികൃതർ അറിയിച്ചു.