തൃശൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ അബ്കാരി കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു. അയ്യന്തോൾ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമും എല്ലാ എക്‌സൈസ് സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകളുമുണ്ട്.
സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്തും വ്യാജ മദ്യത്തിന്റെ നിർമ്മാണവും വിതരണവും തടയുകയുമാണ് ലക്ഷ്യം. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥർ വഴിയും അറിയിക്കാം. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ രണ്ട് സട്രൈക്കിംഗ് ഫോഴ്‌സുകളെയും ഹൈവേ പട്രോളിംഗ് ടീമുകളെയും സജ്ജമാക്കി. അനധികൃത മാർഗങ്ങളിലൂടെ ലഭിക്കുന്ന മദ്യം അപകടകരമാണെന്നും കാഴ്ചശക്തി നശിപ്പിക്കുന്നത് മുതൽ മരണം വരെ സംഭവിച്ചേക്കാമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അറിയിച്ചു. അനധികൃത സ്പിരിറ്റ് സംസ്ഥാനത്തേക്ക് കടത്തുന്നതായോ കൈകാര്യം ചെയ്യുന്നതായോ വിവരമറിയുക്കുന്നവർക്ക് പ്രതിഫലം നൽകും. ഇത്തരം കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.


ജില്ലാ കൺട്രോൾറൂം 9447178060
സ്‌പെഷ്യൽ സ്‌ക്വാഡ് 9400069582


സർക്കിൾ ഓഫീസുകൾ

തൃശൂർ 9400069583
ഇരിങ്ങാലക്കുട 9400069589.
വടക്കാഞ്ചേരി 9400069585
വാടാനപ്പള്ളി 9400069587
കൊടുങ്ങല്ലൂർ 9400069591